Quantcast
Channel: Environment – https://www.dnnewsonline.com
Viewing all 24 articles
Browse latest View live

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

$
0
0
പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് 112 പേജുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്തിമവിജ്ഞാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ പാടുള്ളൂവെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേരളം സമര്‍പ്പിച്ച പ്രധാന ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മാര്‍ച്ച് നാലിനിറക്കിയ ഓഫീസ് മൊമ്മൊറാണ്ടത്തിന്റെ തുടര്‍ച്ചയായാണ് കരട് വിജ്ഞാപനം. പരിസ്ഥിതിലോല പ്രദേശങ്ങള്‍ കേരളത്തിനുതന്നെ നിര്‍ണയിക്കാനുള്ള സുപ്രധാന അനുമതി ഓഫിസ് മെമ്മോറാണ്ടത്തിലൂടെ പരിസ്ഥിതിവകുപ്പ് നല്‍കിയിരുന്നു. ഇതിന് നിയമസാധുത നല്‍കുന്നതാണ് വിജ്ഞാപനം. […]

കല്‍ക്കരിപ്പാടം: വിവരങ്ങള്‍ സി.വി.സി.ക്ക് ഇന്ന് കൈമാറും

$
0
0
            കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച 20 കേസിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച ചീഫ് വിജിലന്‍സ് കമ്മീഷണര്‍ (സി.വി.സി.)ക്ക് നല്‍കുമെന്ന് സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അഞ്ചുദിവസത്തിനുള്ളില്‍ നല്‍കണമെന്ന് വെള്ളിയാഴ്ച സുപ്രീംകോടതി ഉത്തരവിട്ടത് സ്വാഗതംചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സി.ബി.ഐ.യുടെ റിപ്പോര്‍ട്ട് വിലയിരുത്തി ലഭിച്ച് നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി ചീഫ് വിജിലന്‍സ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടരണമോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനും സുപ്രീം കോടതി സി.വി.സി.യോട് നിര്‍ദേശിച്ചിട്ടുണ്ട്.രണ്ടുകേസില്‍ […]

ആറന്മുള വിമാനത്താവളം: കെജിഎസ് ഗ്രപ്പിന് വീണ്ടും തിരിച്ചടി

$
0
0
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പരിസ്ഥിതി പഠനം നടത്താനുള്ള കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളി. പുതിയ പരിസ്ഥിതി പഠനത്തിനായി കെജിഎസ് നല്‍കിയ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ മടക്കി. ഭൂമിയുടെ മുഴുവന്‍ രേഖകളും ഹാജരാക്കത്തതിനാലാണ് അപേക്ഷ മടക്കിയത്. പദ്ധതി പ്രദേശത്ത് നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അനുമതി സംബന്ധിച്ച രേഖകളും കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകളും കെജിഎസ് ഹാജരാക്കിയിരുന്നില്ല. രേഖകള്‍ പൂര്‍ണമായും ഹാജരാക്കിയാല്‍ പുതിയപഠനം സംബന്ധിച്ച അപേക്ഷ പരിഗണിക്കാമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.പദ്ധതിയ്ക്ക് കേന്ദ്ര […]

മംഗള്‍യാന്‍ അയച്ച മൂന്ന് ദൃശ്യങ്ങള്‍

$
0
0
ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്‍ അയച്ച മൂന്ന് ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. മംഗള്‍യാനിലെ മാഴ്‌സ് കളര്‍ ക്യാമറ ( MCC ) ഉപയോഗിച്ചെടുത്ത ചൊവ്വാപ്രതലത്തിലെ ‘ആര്‍സിയ മോണ്‍സി’ (Arsia Mons ) ന്റെ ദൃശ്യമാണ് മുകളിലുള്ളത്. ഗ്രഹപ്രതലത്തില്‍നിന്ന് 10,707 കിലോമീറ്റര്‍ മുകളില്‍നിന്നെടുത്ത ദൃശ്യമാണിത്.   ചൊവ്വാപ്രതലത്തിലെ ‘ഇയോസ് കെയോസ്’ ( Eos Chaos ) മേഖലയുടേതാണ് മറ്റൊരു ദൃശ്യം. അതും മാഴ്‌സ് കളര്‍ക്യാമറ പകര്‍ത്തിയത് തന്നെ. കഴിഞ്ഞ ഫിബ്രവരി അഞ്ചിന് ഗ്രഹപ്രതലത്തിന് 4403 കിലോമീറ്റര്‍ അകലെ നിന്നാണ് […]

മംഗള്‍യാന്‍ പേടകത്തിന്റെ ദൗത്യകാലയളവ് ആറുമാസം കൂടി നീട്ടി.

$
0
0
മംഗള്‍യാന്‍ പേടകത്തിന്റെ ദൗത്യകാലയളവ് ആറുമാസം കൂടി നീട്ടി. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍’ ( MOM ) എന്ന മംഗള്‍യാന്‍പേടകത്തിന്റെ മുന്‍നിശ്ചയപ്രകാരമുള്ള പ്രവര്‍ത്തനപരിധി ആറുമാസമായിരുന്നു. ആ കാലാവധി തികയുന്ന ചൊവ്വാഴ്ചയാണ് ദൗത്യം ആറുമാസം കൂടി നീട്ടിയതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചത്. ‘1340 കിലോഗ്രാം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്ററില്‍, നേരത്തെ ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം (37 കിലോഗ്രാം) ബാക്കിയുണ്ട്. അതിനാല്‍ ദൗത്യം ആറുമാസത്തേക്ക് കൂടി നീട്ടുകയാണ്’ – ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍ ദേവി പ്രസാദ് കാര്‍ണിക് […]

ആകാശത്തുനിന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി

$
0
0
internet.org എന്ന കൂട്ടായ്മ വഴിയാണ് പുതിയ സങ്കേതങ്ങള്‍ ലോകമെമ്പാടുമെത്തിക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നത്. ലോകത്തെങ്ങും കണക്ടിവിറ്റി സാധ്യമാക്കാന്‍ തങ്ങള്‍ പുതിയതായി രൂപംനല്‍കിയ ‘കണക്ടിവിറ്റി ലാബി’ന്റെ വിവരങ്ങള്‍, ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പുറത്തുവിട്ടു. ഗൂഗിളിന് പിന്നാലെ ഫെയ്‌സ്ബുക്കും ആകാശത്തുനിന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. ഉയര്‍ന്ന വിതാനത്തില്‍ പറക്കുന്ന ബലൂണുകളാണ് കണക്ടിവിറ്റി ലഭ്യമാക്കാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്നതെങ്കില്‍, സൗരോര്‍ജത്താല്‍ പറക്കുന്ന ആളില്ലാ വിമാനങ്ങളും ഡ്രോണുകളും ഉപഗ്രഹങ്ങളുമൊക്കെയാണ് ഫെയ്‌സ്ബുക്ക് ഇതിനായി തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഡ്രോണുകളും ഉപഗ്രഹങ്ങളും ലേസറുകളുമൊക്കെ രൂപപ്പെടുത്തുന്ന […]

2015 വിസിറ്റ് കേരള വര്‍ഷം

$
0
0
കേരളത്തിലേക്കു കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ 2015 വിസിറ്റ് കേരള വര്‍ഷമായി ആഘോഷിക്കുകയാണെന്നും ഇതിന്റെ ഉദ്ഘാടനം നാളെ ഡല്‍ഹിയില്‍ കേന്ദ്ര വിനോദസഞ്ചാര മന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ടൂറിസം രംഗത്ത് ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിവായിട്ടുണ്ട്. ആയുര്‍വേദ മേഖലയിലേക്കു വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കും. മുസിരിസ് പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യാന്‍ എത്താമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വിഷു, ഓണം ദിവസങ്ങളില്‍ കേരളത്തില്‍നിന്നുള്ള […]

ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി.

$
0
0
അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഗ്രീന്‍പീസിന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കി.  രാജ്യത്ത് വികസനവിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ഗ്രീന്‍പീസ് ശ്രമിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. സംഘടനയുടെ ഏഴ് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഗ്രീന്‍പീസ് ഭീഷണിയാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുനല്‍കിയിരുന്നു. എന്നാല്‍, നടപടിയെക്കുറിച്ച് അറിയില്ലെന്ന് ഗ്രീന്‍പീസ് ഭാരവാഹികള്‍ പ്രതികരിച്ചു. വ്യാഴാഴ്ച മുതല്‍ 180 ദിവസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. വിദേശനാണ്യ വിനിമയ നിയമപ്രകാരം (എഫ്.സി.ആര്‍.എ.) ആണ് നടപടി. രജിസ്‌ട്രേഷന്‍ എന്നന്നേക്കുമായി റദ്ദാക്കാതിരിക്കാന്‍ കാര്യമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈയിലെ […]

കണ്ണൂരില്‍ കണ്ടല്‍ച്ചെടികളെ സംരക്ഷിത വനമേഖലയിലാക്കുന്നു

$
0
0
തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലെ ഒമ്പത് വില്ലേജുകളിലുള്ള കണ്ടല്‍മേഖലയാണ് സംരക്ഷിത വനമാക്കുന്നത്.നിലവില്‍ പശ്ചിമബംഗാളിലും ഗോവയിലും മാത്രമാണ് കണ്ടല്‍ച്ചെടികളെ വനമേഖലയിലാക്കിയിട്ടുള്ളത്. ഇതോടെ പ്രഖ്യാപിതവനാതിര്‍ത്തിയില്‍ ജണ്ടകെട്ടിത്തിരിച്ച് നിയന്ത്രണം വനം വകുപ്പ് ഏറ്റെടുക്കും. ഒന്നരവര്‍ഷം നീണ്ട സര്‍വേ നടപടികള്‍ക്ക് ശേഷം ജില്ലാഭരണകൂടം സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാര്‍ വനഭൂമിയാക്കാന്‍ തീരുമാനിച്ചത്. പയ്യന്നൂര്‍, ചെറുകുന്ന്, കുഞ്ഞിമംഗലം, വളപട്ടണം, മുഴപ്പിലങ്ങാട്, കണ്ണാടിപ്പറമ്പ്, തലശ്ശേരി, കല്യാശ്ശേരി, പുഴാതി വില്ലേജുകളിലുള്ള സ്ഥലങ്ങളാണ് നിര്‍ദിഷ്ട വനത്തിന്റെ ഭാഗമായി വരുന്നത്. ഇത് പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയാണ്. സ്വകാര്യഭൂമിയിലുള്ള കണ്ടലുകളെ വനത്തിന്റെ […]

സൗരയൂഥത്തിനു സമീപം പുതിയ ഗ്രഹം; ശാസ്‌ത്രജ്‌ഞര്‍ ആശയക്കുഴപ്പത്തില്‍

$
0
0
സൗരയൂഥത്തിനു സമീപം ണ്ടെത്തിയ “ഗ്രഹ″ത്തിന്റെ പേരില്‍ ശാസ്‌ത്രലോകത്ത്‌ ആശയക്കുഴപ്പം.സ്വീഡനിലെയും മെക്‌സിക്കോയിലെയും ശാസ്‌ത്രജ്‌ഞരാണു അല്‍മ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ ഈ ഗ്രഹം കണ്ടെത്തിയത്‌. ഇതു ഗ്രഹമാണെന്നും സൗരയൂഥത്തിന്റെ ഭാഗമായി കരുതാമെന്നും ഒരു വിഭാഗം വാദിക്കുമ്പോള്‍ സൗരയൂഥത്തിനു പുറത്തുള്ള തവിട്ട്‌ കുള്ളനാണെന്നാണ്‌ എതിര്‍വാദം. വലിപ്പത്തിന്റെ അടിസ്‌ഥാനത്തിലാണു “തവിട്ടുകുള്ളന്‍” വാദം. ഈ വിഭാഗത്തിലുള്ള വസ്‌തുക്കള്‍ക്ക്‌ അണുസംയോജനം വഴി ഊര്‍ജം ഉല്‍പാദിപ്പിച്ചു പൂര്‍ണനക്ഷത്രത്തിന്റെ ദശയിലേക്കു കടക്കാനുള്ള താപനില കൈവരിക്കാനാകില്ല . ജ്യോതിശാസ്‌ത്രജ്‌ഞര്‍ ഇത്തരം വസ്‌തുവിനെ തവിട്ടു കുള്ളന്‍ എന്നാണു വിശേഷിപ്പിക്കുന്നത്‌. “പരാജയപ്പെട്ട നക്ഷത്രങ്ങള്‍” എന്നും […]

അവിടെ ഉണ്ടോ ജീവൻ ?

$
0
0

ലോകം കാതോര്‍ത്തിരിക്കുന്നു…. ബഹിരാകാശ ശാസ്ത്രജ്ഞരില്‍ നിന്നും ആ വാര്‍ത്ത കേള്‍ക്കാനായി. ആകാംക്ഷക്ക് വിരാമമിടാം .. പ്രപഞ്ചത്തില്‍ നമ്മുടെ ഭൂമി അല്ലാതെ ,മറ്റൊരു ഭൂമി കൂടി ഉണ്ടോ എന്ന കാലങ്ങളായുള്ള ചോദ്യത്തിന് ഉത്തരവുമായി ആണ് അവര്‍ മിക്കവാറും ഇന്നു ലോകത്തിനു മുന്‍പിലേക്ക് എത്തുക. ഒരു നക്ഷത്രത്തെ ചുറ്റുന്ന തരത്തില്‍ കണ്ടെത്തിയിട്ടുള്ള  ഈ ഗ്രഹത്തില്‍ ജീവന്‍ ഉണ്ടാക്കാനുള്ള സാധ്യതയാണ്  ഉള്ള തെന്നു ശാസ്ത്രലോകം പറയുന്നു കഴിഞ്ഞ മാസമാണ് യൂറോപ്പിയന്‍ സതേന്‍ ഒബ്സര്‍വറിയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തായത്. പ്രോക്സിമ സെഞ്ച്വറിയെ ചുറ്റുന്ന […]

The post അവിടെ ഉണ്ടോ ജീവൻ ? appeared first on Malayalam Online Newsportal.

ചൈന രണ്ടു ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയച്ചു

$
0
0

ചൈന രണ്ടു ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയച്ചു. ജിംഗ് ഹെയ്‌പെങ് (49), ചെന്‍ ഡോങ് (37) എന്നി ഗവേഷകരെയാണ് ചൈന ടിയാന്‍ഗോങ് 2 ബഹിരാകാശ ലാബിലേക്ക് അയച്ചത്. ഷിന്‍സോ 11 എന്ന പേടകത്തിലാണ് ഇരുവരും ബഹിരാകാശത്തേക്ക് കുതിച്ചത്. വടക്കന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നും പ്രാദേശിക സമയം രാവിലെ 7.30 നായിരുന്നു വിക്ഷേപണം. 2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവേഷകരെ അയച്ചിരിക്കുന്നതെന്ന് ചൈനീസ് അധികൃതർ അറിയിച്ചു.  

The post ചൈന രണ്ടു ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് അയച്ചു appeared first on Malayalam Online Newsportal.

ചൈനീസ് ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിലയത്തിലെത്തി

$
0
0

ചൈന ബഹിരാകാശത്തേക്ക് അയച്ച രണ്ടു ശാസ്ത്രജ്ഞര്‍ ബഹിരാകാശ ലാബിലെത്തി. ജിംഗ് ഹെയ്‌പെങ് (49), ചെന്‍ ഡോങ് (37) എന്നി ഗവേഷകരെയാണ് ചൈന ടിയാന്‍ഗോങ്-2 ബഹിരാകാശ ലാബിലേക്ക് അയച്ചത്. തിങ്കളാഴ്ച വടക്കന്‍ ചൈനയിലെ ജിയുക്വാന്‍ സാറ്റലൈറ്റ് ലോഞ്ച് സെന്ററില്‍നിന്നുമായിരുന്നു ഷിന്‍സോ 11 എന്ന പേടകത്തില്‍ ഗവേഷകര്‍ പുറപ്പെട്ടത്. 2022 ഓടെ ബഹിരാകാശത്ത് മനുഷ്യവാസമുള്ള സ്ഥിര സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിനു മുന്നോടിയായാണ് ചൈന ഗവേഷകരെ അയച്ചിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ ഒരു മാസം ബഹിരാകാശത്തെ ലാബില്‍ തങ്ങും. ചൈനയുടെ രണ്ടാമത്തെ ഏറ്റവും വലിയ […]

The post ചൈനീസ് ശാസ്ത്രജ്ഞര്‍ ബഹിരാകാശ നിലയത്തിലെത്തി appeared first on Malayalam Online Newsportal.

വൈദ്യുതോല്‍പാദനം പ്രതിസന്ധിയില്‍

$
0
0

മഴലഭ്യത കുറഞ്ഞതോടെ അണക്കെട്ടുകളില്‍ വെള്ളത്തിന്റെ അളവ് ക്രമാതീതമായി താണതിനാല്‍ സംസ്ഥാനത്തെ വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്. കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയോടെ സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി. ഇവിടെ നിലവിലുള്ളത് സംഭരണശേഷിയുടെ 44 ശതമാനം വെള്ളം മാത്രം.120 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. വെള്ളം കുറഞ്ഞതോടെ മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പ്പാദനവും കുറച്ചു. ഇപ്പോള്‍ പ്രതിദിനം ഉദ്പാദിപ്പിക്കുന്നത് ശരാശരി 4 ദശലക്ഷം യൂണിറ്റ് മാത്രമാണ്. മുമ്പ് 18 ദശലക്ഷം […]

The post വൈദ്യുതോല്‍പാദനം പ്രതിസന്ധിയില്‍ appeared first on Malayalam Online Newsportal.

ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers.

$
0
0

ഇങ്ങനെ ഒരു അനുപമ പെരുമ, ഈ ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ ഉണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍,നമ്മള്‍, നമ്മളാല്‍ കഴിയും വിധം പരിശ്രമിച്ച് ഉണ്ടായതാണ്, അല്ല, ഉണ്ടാക്കിയതാണ് ഈ “സല്‍പ്പേര്”. എത്ര കൃത്യമായി നാം ഇത് തിരിച്ചറിയുന്നുണ്ട്? അറിയില്ല… താലിബാന്‍ നൃശംസത, ബാമിയാന്‍ താഴ്വരയിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നത് വളരെ അടുത്തു കണ്ടവരാണ് നമ്മള്‍. അതില്‍ മനം നൊന്തു ആക്രോശിച്ചവരാണ് നമ്മള്‍. ഇരുപത്തഞ്ചു ദിവസം കൊണ്ടാണ്‌ ആറാം നൂറ്റാണ്ടിലെ ആ ബോധിശില്പങ്ങളെ dynamite വച്ച് തകര്‍ത്തത്. നാം ചെയ്തതോ? […]

The post ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers. appeared first on Malayalam Online Newsportal.


കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം:മന്ത്രി വി.എസ്.സുനില്‍കുമാര്‍

$
0
0

കൃഷിക്കാരനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രത സ്വാഗതാര്‍ഹമാണ്. പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരണമെങ്കില്‍ കൃഷിയുടെ പ്രാധാന്യം അവരെ ബോധ്യമാക്കുന്നവിധം വലിയ പ്രചാരണം സംഘടിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കളിസ്ഥലം പോലെ കൃഷിസ്ഥലവും വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയാലെ പുതിയ തലമുറയെ കൃഷിയിലേക്കു കൊണ്ടുവരാന്‍ കഴിയൂ. കാര്‍ഷിക വിപണിക്കും മൂല്യവര്‍ധനവിനും ഊന്നല്‍ നല്‍കിയാല്‍ പുതിയ തലമുറ സംരംഭകര്‍ക്ക് കൃഷിയില്‍ താത്പര്യമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് സംഘടിപ്പിച്ച കാര്‍ഷിക മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി പോക്കറ്റ് നിറയ്ക്കുമോ എന്നതിനപ്പുറം സമൂഹത്തിന് എന്തു ലാഭം ഉണ്ടാക്കും എന്നതാണ് നോക്കേണ്ടത്. കാര്‍ഷിക സംസ്‌കാരം നഷ്ടമായതാണ് സമൂഹത്തില്‍ അക്രമ സംസ്‌കാരം വ്യാപിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആസ്ഥാന മന്ദിരത്തില്‍ നടന്ന ശില്പശാലയില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണസ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവരും സംസാരിച്ചു.

The post കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം:മന്ത്രി വി.എസ്.സുനില്‍കുമാര്‍ appeared first on .

നിലം തൊടാതെ 10 മാസം പറന്ന് റിക്കോര്‍ഡ് ബുക്കിലേക്ക്

$
0
0

നിലം തൊടാതെ പറന്നപ്പോള്‍ ഇവന്‍ വിചാരിച്ചു കാണില്ല, തന്റെ പറക്കല്‍ റിക്കോര്‍ഡ് ബുക്കിലേക്കാണെന്ന്. പറഞ്ഞു വരുന്നത് കോമന്‍ സ്വിഫ്റ്റ് എന്ന പക്ഷിയെക്കുറിച്ചാണ്. മണിക്കൂറുകളും ദിവസങ്ങളുമല്ല 10 മാസം നിലം തൊടാതെ പറന്നാണ് ഈ ദേശാടനപക്ഷി ലോക റിക്കോര്‍ഡ് ബുക്കിലേക്ക് പറന്നു കയറിയത്.കോമണ്‍ സ്വിഫ്റ്റ് അഥവാ അപൂസ് ആപുസ് എന്ന പക്ഷിയാണ് പറക്കുന്നതില്‍ ലോകറെക്കോഡ്സ്ഥാപിച്ചത്.

COMMON SWIFT

നിലം തൊടാതെ 10 മാസത്തോളം ഈ പക്ഷിക്ക്തുടര്‍ച്ചയായി പറക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്രമുഖ സ്വീഡിഷ് പക്ഷി നിരീക്ഷകനായ ആന്‍ഡേഴ്‌സ് ഹെഡന്‍സ്റ്റോമാണ് ഇത്രയും നീണ്ടകാലം തുടര്‍ച്ചയായി പറക്കുന്ന പക്ഷിയെ കണ്ടെത്തിയത്. ടോര്‍പിഡോകളുടേതുപോലുള്ള ശരീരവും ബ്ലേഡുകള്‍ പോലിരിക്കുന്ന ചിറകുകകളുമുള്ള ഇവയ്ക്ക് വെട്ടിത്തിരിയാനും കുതിച്ചുയരാനും വളരെ പെട്ടന്ന് സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം നിരീക്ഷച്ചതില്‍ നിന്നാണ് ഹെഡന്‍സ്റ്റോമും സംഘവും കോമണ്‍ സ്വിഫ്റ്റിനേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനായി 13 പക്ഷികളെ പിടികൂടി അവയുടെ ശരീരത്തില്‍ സെന്‍സര്‍ ഘടിപ്പിച്ചു. ഇതിന്റെ നീക്കം നിരീക്ഷിച്ചതില്‍ നിന്ന് വര്‍ഷത്തില്‍ രണ്ട് തവണ ഓരോ പത്ത് മാസം കൂടുമ്പോഴും വടക്കന്‍ യൂറോപ്പില്‍ നിന്ന സെന്‍ട്രല്‍ ആഫ്രിക്കയിലേക്കും തിരിച്ചും ഇവ സഞ്ചാരം നടത്തുന്നു എന്ന് കണ്ടെത്തി.

COMMON SWIFT 2

മാത്രമല്ല ഇവ വിശ്രമിക്കാനായി എടുക്കുന്ന സമയവും വളരെ കുറവാണ്. ഇവര്‍ നിരീക്ഷിച്ച പക്ഷികളില്‍ മൂന്നെണ്ണം സഞ്ചാരം അവസാനിക്കുന്നതുവരെ എവിടെയും വിശ്രമിക്കാനായി ഇരുന്നില്ലെന്നത് ഗവേഷകരെ ആശ്ചര്യപ്പെടുത്തി. 10,000 മൈലുകളാണ് ഇവ നിര്‍ത്താതെ പറന്ന് താണ്ടിയത്. ഇതേവരെ മറ്റൊരു പക്ഷിയും ഇവയേപ്പോലെ ദീര്‍ഘദൂരം ആകാശത്ത് ചിലവഴിച്ചിട്ടില്ല. ഇവയുടെ സവിശേഷതകള്‍ ഗവേഷകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത് എന്തിനേറെ ഉറങ്ങുന്നതുപോലും പറന്നുകൊണ്ടാണ് ഈ പക്ഷികള്‍ നിര്‍വഹിച്ചത്. വളരെ ഉയര്‍ന്നു, താഴ്ന്നും പറക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു.

എന്നാല്‍ ഇന്നേവരെ ആരും ഇവയെ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. വളരെ പുരാതനമായ പാരമ്പര്യമാണ് ഇവയ്ക്കുള്ളത്. 65 ലക്ഷം വര്‍ഷം മുമ്പുള്ള ക്രറ്റേഷ്യസ് കാലഘട്ടം മുതല്‍ ഭൂമുഖത്തുള്ള പക്ഷികളാണ് കോമണ്‍ സ്വിഫിറ്റ്. പറന്ന് നടക്കുന്നതിന് വേണ്ടി മാത്രം ജനിച്ചവയെന്ന് തോന്നുന്ന തരത്തിലാണ് ഇവയെ പ്രകൃതി രൂപപ്പെടുത്തിയത്. വളരെ ചെറിയ കാലുകളാണിവയ്ക്കുള്ളതെന്നതിനാല്‍ ഇവയ്ക്ക് കാലുകള്‍ ഇല്ലെയെന്നായിരുന്നു പണ്ട്കാലത്ത് കരുതിയിരുന്നത്. ഏതായാലും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കറണ്ട് ബയോളജി എന്ന ശാസ്ത്ര മാസികയില്‍ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

The post നിലം തൊടാതെ 10 മാസം പറന്ന് റിക്കോര്‍ഡ് ബുക്കിലേക്ക് appeared first on .

ബെലന്തൂര്‍ തടാകം കത്തിയമര്‍ന്നു

$
0
0

ബംഗളൂരുവില്‍ കത്തുന്ന തടാകങ്ങള്‍ തുടര്‍കഥയാകുന്നു. ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകത്തിലാണ് ഏറ്റവുമൊടുവിലായി തീപ്പിടുത്തമുണ്ടായത്. രാസമാലിന്യങ്ങള്‍ കുന്നുകൂടുന്നതാണ് തീപ്പിടുത്തമുണ്ടാകാന്‍ കാരണമായത്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വ്യവസായ ശാലകളില്‍നിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്.

കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കാന്‍ അനുവദിച്ച കോടികള്‍ പാഴായതായും റിപ്പോര്‍ട്ടുകളുണ്ട്.

 

The post ബെലന്തൂര്‍ തടാകം കത്തിയമര്‍ന്നു appeared first on .

സൗരയൂഥത്തിന് പുറത്ത് പുതിയ സൗരയൂഥം ശാസ്ത്രലോകത്തെ സുപ്രധാന കണ്ടുപിടുത്തവുമായി നാസ

$
0
0

സൗരയൂഥമെന്നതുപോലെ ഒരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഏഴ് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി നാസ വ്യക്തമാക്കി. ഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രത്തെയും ഗ്രഹങ്ങളെയും കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു നക്ഷത്രവും ഇതിനെ ചുറ്റുന്ന ഭൂമിയേക്കാള്‍ വലിപ്പമുള്ള മൂന്ന് ഗ്രഹങ്ങളും അതിഭീമാകാരമായ മറ്റൊരു ഗ്രഹവും ചേര്‍ന്നതാണ് പുതിയ ‘സൗരയൂഥം’. മൂന്ന് ഗ്രഹങ്ങള്‍ ശിലാപാളിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതും ഭീമാകാര ഗ്രഹം വാതകങ്ങള്‍ നിറഞ്ഞതുമാണ്. ഇറ്റലിയിലെ കാനറി ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന ഗലീലിയോ ടെലിസ്‌കോപ്പിലെ ഹാര്‍പ്‌സ്എന്‍ സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് പുതിയ ‘സൗരയൂഥം’ കണ്ടത്തെിയത്. നാസയുടെ സ്പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപ്പ് ഈ കണ്ടത്തെല്‍ സ്ഥിരീകരിച്ചു. കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. അമോറി ട്രിയോഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക കണ്ടുപിടിത്തത്തിനുപിന്നില്‍. ഭൂമിക്ക് സമാനമായ വലുപ്പമുള്ളവയാണ് പുതിയ ഗ്രഹങ്ങള്‍. ട്രാപ്പിസ്റ്റ്1 എന്ന നക്ഷത്രത്തിനുചുറ്റുമാണ് ഇവ വലംവയ്ക്കുന്നത്. ഇവയ്ക്ക് പേരിട്ടിട്ടില്ല. സൌരയൂഥത്തിലെ ഗ്രഹങ്ങളില്‍നിന്ന് സൂര്യനിലേക്കുള്ളതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണ് നക്ഷത്രവുമായി ഈ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏഴ് ഗ്രഹങ്ങളില്‍ മൂന്നെണ്ണത്തില്‍ സമുദ്രോപരിതലത്തിലെ താപനിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ഇവിടെ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും നാസ പറയുന്നു. ഭൂമിയോട് സമാനതകളുള്ള ഈ ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതാണോ എന്നതാണ് ഭാവിപഠനങ്ങളുടെ ലക്ഷ്യം.

The post സൗരയൂഥത്തിന് പുറത്ത് പുതിയ സൗരയൂഥം ശാസ്ത്രലോകത്തെ സുപ്രധാന കണ്ടുപിടുത്തവുമായി നാസ appeared first on .

വമ്പന്‍ ഛിന്നഗ്രഹം ‘ഫ്‌ലോറന്‍സ്’ ആകാശവിസ്മയമായി ഭൂമിക്കരികിലൂടെ കടന്നുപോയി; ഈ മാസം 5വരെ ദൃശ്യമാകും

$
0
0

കാത്തിരുന്ന വിസ്മയ കാഴ്ചയുമായി വമ്പൻ ഛിന്നഗ്രഹം ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ കടന്നുപോയി. ഭൂമിയിൽനിന്ന്  4.4 മില്യൺ മൈൽ (ഏഴു മില്യൺ കിലോമീറ്റർ) അകലെക്കൂടെയാണ് ഫ്ലോറൻസ് കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ അറിയിച്ചു. 2.7 മൈൽ (4.4 കിലോമീറ്റർ) ആണ് ഫ്ലോറൻസിന്റെ വ്യാസം.

1981ലാണ് ഫോറന്‍സ് കണ്ടെത്തിയത്. കലിഫോര്‍ണിയ, പോര്‍ട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോള്‍ഡ് സ്റ്റോണ്‍ സോളര്‍ സിസ്റ്റം റഡാര്‍ ഉപയോഗിച്ചാണു ഗവേഷകര്‍ ഫ്‌ലോറന്‍സിനെ പിന്തുടര്‍ന്നു. ഈ മാസം അഞ്ചു വരെ ദൃശ്യമാകും. ഫ്‌ലോറന്‍സ് ഇനി ഇത്രയും സമീപമെത്താന്‍ 480 വര്‍ഷം കഴിയണം.

 

The post വമ്പന്‍ ഛിന്നഗ്രഹം ‘ഫ്‌ലോറന്‍സ്’ ആകാശവിസ്മയമായി ഭൂമിക്കരികിലൂടെ കടന്നുപോയി; ഈ മാസം 5വരെ ദൃശ്യമാകും appeared first on dnn news online.

Viewing all 24 articles
Browse latest View live