Quantcast
Channel: Environment – https://www.dnnewsonline.com
Viewing all 24 articles
Browse latest View live

പുകമഞ്ഞ് വിഷയത്തില്‍ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

0
0

ഡ​ൽ​ഹിയിലെ പുകമഞ്ഞിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്ത്. പു​ക​മ​ഞ്ഞു മൂ​ടി അ​ന്ത​രീ​ക്ഷം അ​പ​ക​ട​ക​ര​മാ​യി മുന്നോട്ടുപോകുന്നത് തൽക്കാലത്തേക്ക് കു​റ​യ്ക്കാ​ൻ വാ​ഹ​ന നി​യ​ന്ത്ര​ണ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് സ​ർ​ക്കാ​ർ വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത്. രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ നടത്തിയി​ട്ടി​ല്ലെ​ന്നും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ കു​റ്റ​പ്പെ​ടു​ത്തി. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ മ​റ്റു നൂ​റു പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഡ​ൽ​ഹി സ​ർ​ക്കാ​ർ ഒ​റ്റ​യ​ക്ക ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്രം ക​ടും​പി​ടു​ത്തം പി​ടി​ക്കു​ക​യാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ വി​മ​ർ​ശി​ച്ചു.

ഈ ​മാ​സം 13 മു​ത​ലാണ് ഒ​റ്റ​യ​ക്കങ്ങളും ഇ​ര​ട്ട​യ​ക്കങ്ങളും ഉള്ള വാ​ഹ​നങ്ങൾക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നതായി ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് വ​ണ്ടി നമ്പറിന്റെ അ​വ​സാ​നം ഒ​റ്റ അ​ക്കം വ​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ അ​ക്ക തീ​യ​തി​ക​ളി​ലും, ഇ​ര​ട്ട അ​ക്കം വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ര​ട്ട അ​ക്ക തീ​യ​തി​ക​ളി​ലു​മേ റോ​ഡി​ലി​റ​ങ്ങാ​വൂ. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണു നി​യ​ന്ത്ര​ണം. ഇന്നലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തോ​ത് ഏ​റ്റ​വും അ​പ​ക​ട​ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് ഈ ​ആ​ഴ്ചയും അ​വ​ധി​യാ​ണ്.

The post പുകമഞ്ഞ് വിഷയത്തില്‍ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ appeared first on dnn news online.


വൃക്ഷങ്ങളില്‍ സര്‍വ്വശ്രേഷ്ഠം ചന്ദനം !

0
0

ചന്ദനത്തിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്താത്ത കവികളും ചന്ദനലേപസുഗന്ധം തൂകാത്ത കൃതികളും വിരളമാണല്ലോ നമ്മുടെ നാട്ടില്‍. സൌന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും ശാലീനതയുടെയും പ്രതീകമാണ്‌ ചന്ദനം. കേരളീയസൌന്ദര്യസങ്കല്‍പത്തില്‍ ആണിനും പെണ്ണിനും ഒരുപോലെ ഒരു അവശ്യഘടകമാണല്ലോ ചന്ദനക്കുറി. നിത്യേന കുളി കഴിഞ്ഞ്‌ ചന്ദനം തൊടുകയെന്ന പൂര്‍വ്വികരുടെ ശീലം ഇന്നും പ്രായഭേദമെന്യേ ചിലരെങ്കിലും തുടര്‍ന്നുവരുന്നുണ്ട്‌.

ഭക്‌തിയുടെ പരിവേഷവുമുണ്ട്‌ ചന്ദനത്തിന്‌. മഹാവിഷ്ണുവിന്റെ പ്രിയവസ്‌തുക്കളില്‍ ഒന്നാണ്‌ ചന്ദനം. ഇതും ഉപോത്പന്നമായ കളഭവും ക്ഷേത്രങ്ങളിലെ പ്രമു പൂജാദ്രവ്യങ്ങളാണ്‌. കളഭാഭിഷേകം പ്രസിദ്ധമാണല്ലോ.അമ്പലങ്ങളില്‍ പ്രസാദമായും ചന്ദനം നല്‍കപ്പെടുന്നു. ഭംഗിക്കും സുഗന്ധത്തിനും പുറമേ കുളിര്‍മ്മയും പ്രദാനം ചെയ്യുന്നതിനാല്‍ ദൈവവിശ്വാസം ഇല്ലാത്തവരും ചന്ദനം തൊടാറുണ്ട്‌. തല മുണ്ഡനം ചെയ്‌തയുടന്‍ ചന്ദനം പൂശുന്നതിന്റെ പിന്നിലെ രഹസ്യവും അതിന്റെ തണുപ്പിക്കുന്നതിനുള്ള ഈ കഴിവു തന്നെ.

നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്‌ സുഗന്ധദ്രവ്യനിര്‍മ്മാണത്തിനാണ്‌. ഈ മരത്തിന്റെ കാതലിലും വേരുകളിലുമാണ്‌ സുഗന്ധതെയിലങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ – 4-6 % എന്ന തോതില്‍. വിപണിയില്‍ അത്യധികം പ്രിയമേറിയവയും വളരെ വില പിടിച്ചവയുമാണ്‌ ചന്ദനസുഗന്ധദ്രവ്യങ്ങള്‍. മറ്റു സുഗന്ധദ്രവ്യങ്ങളുടെ ഒപ്പം മിശ്രണം ചെയ്‌തും ഉപയോഗിക്കാറുണ്ട്‌ ചന്ദനത്തെയിലം. കൂടാതെ വാസനസോപ്പ്‌, ടാല്‍ക്കം പൌഡര്‍, ചന്ദനത്തിരി തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും ഒരു മു്യ‍ഘടകമാണിത്‌.

ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അമൂല്യമായ ഒട്ടേറെ കരകൌശലവസ്‌തുക്കളും ചന്ദനത്താല്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഉടമസ്ഥന്റെ ആഢ്യത്വം വിളിച്ചോതുന്നവയാണ്‌ ചന്ദനനിര്‍മ്മിതമായ ഫര്‍ണ്ണിച്ചറുകളും മറ്റും. ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനോടൊപ്പം സുഗന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. മരണാനന്തരച്ചടങ്ങുകള്‍ക്കുപോലും പ്രൌഢി നല്‍കുന്നു ചന്ദനം ഉപയോഗിച്ചുള്ള ചിത.

സൌന്ദര്യസംരക്ഷണത്തിലും അദ്വിതീയമാണ്‌ ചന്ദനത്തിന്റെ സ്ഥാനം. ചര്‍മ്മത്തിന്റെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇതിന്റെ കഴിവ്‌ പ്രാചീനകാലം മുതല്‍ക്കേ തെളിയിക്കപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ അന്നും ഇന്നും ചന്ദനം തനിയെയോ പച്ചമഞ്ഞള്‍, കസ്‌തൂരിമഞ്ഞള്‍ എന്നിവയോടൊപ്പമോ അരച്ചുപുരട്ടുന്നത്‌ സൌന്ദര്യസംരക്ഷണമുറകളില്‍ പ്രധാനപ്പെട്ട ഇനമാണ്‌. പനിനീരിനോടൊപ്പം ചന്ദനം അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത്‌  ചുണ്ടിന്‌ നല്ല നിറം കിട്ടാന്‍ സഹായകമാണ്‌. ചന്ദനവും അകിലും കത്തിച്ചുണ്ടാക്കുന്ന പുകയില്‍ നനഞ്ഞ മുടി ഉണക്കുന്നത്‌ വളരെ നല്ലതാണ്‌.

ഇന്ന്‌ വിപണിയില്‍ ലഭ്യമായ മിക്ക ആയുര്‍വ്വേദലേപനങ്ങളിലും സൌന്ദര്യവര്‍ദ്ധകങ്ങളിലും സോപ്പുകളിലും മറ്റും ഒരു അവശ്യഘടകമാണ്‌ ചന്ദനം. അനുപമമായ ഔഷധഗുണവുമുണ്ട്‌ ചന്ദനത്തിന്‌. ഇത്‌ അരച്ച്‌ നെറ്റിയില്‍ പുരട്ടുന്നത്‌ തലവേദന ശമിപ്പിക്കുന്നതിന്‌ സഹായകമാണ്‌. കടുത്ത തലവേദനയ്ക്ക്‌ ചന്ദനവും മല്ലിയിലയും ഒന്നിച്ച്‌ അരച്ചു നെറ്റിയിലിടുന്നത്‌ ഉത്തമമാണ്‌. പനി കുറയ്ക്കുന്നതിനും ഉത്തേജകമായും വ്രണങ്ങള്‍, ചതവ്‌, ചൊറിച്ചില്‍ തുടങ്ങിയവ ഭേദമാക്കുന്നതിനും പ്രയോജനപ്രദമായതിനാല്‍ പല ഔഷധങ്ങളിലും ചന്ദനത്തിന്‌ സുപ്രധാനസ്ഥാനമുണ്ട്‌.

The post വൃക്ഷങ്ങളില്‍ സര്‍വ്വശ്രേഷ്ഠം ചന്ദനം ! appeared first on dnn news online.

അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി; ചൈനയ്ക്ക് പങ്കെന്ന് ആരോപണം

0
0

അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി. അതേസമയം നദീജലം ഉപയോഗശൂന്യമായതിന് പിന്നില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണ് നദിയിലെ ജലം മലിനപ്പെടുത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് എംപി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചു.

സാധാരണഗതിയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ നദിയിലെ ജലം തെളിഞ്ഞതാകും. എന്നാല്‍ ഈ സമയത്ത് സിയാങ് നദിയിലെ ജലം ഇത്തരത്തില്‍ മലിനപ്പെടാന്‍ മറ്റു കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കത്തില്‍ എറിങ് ചൂണ്ടിക്കാട്ടി. ചൈനയുടെ ഭാഗത്ത് വന്‍തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് നദിയിലെ ജലം കലങ്ങിയതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടിബറ്റിലൂടെ 1600 കിലോമീറ്റര്‍ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ തുടക്കഭാഗത്തെവിടെയോ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജലം മലിനമായതെന്നാണ് ആരോപണം. ലോഹിത്, ദിബാങ് നദികളുമായി ചേര്‍ന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്.

കേന്ദ്ര ജല കമ്മിഷന്‍ മലിനമായ നദീജലത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പു മുതല്‍ സിയാങ് നദിയിലെ ജലത്തില്‍ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വന്‍ തോതില്‍ കാണപ്പെടുന്നുണ്ട്.

ബ്രഹ്മപുത്ര നദിയില്‍നിന്നു വെള്ളം ചോര്‍ത്താനുള്ള ബൃഹദ് പദ്ധതിക്കു ചൈന തുടക്കം കുറിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രഹ്മപുത്രയുടെ പോഷകനദിയായ ദക്ഷിണ ടിബറ്റിലെ യര്‍ലങ് സാങ്‌ബോയില്‍നിന്നു (അരുണാചലിലെത്തുമ്പോള്‍ ഈ നദി സിയാങ് എന്നാണ് അറിയപ്പെടുന്നത്) ചൈനയിലെ ഷിന്‍ജിയാങ്ങിലേക്ക് 1000 കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ചു വെള്ളം വഴിതിരിച്ചു വിടാനാണു പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിലൂടെ ഷിന്‍ജിയാങ്ങിലെ തക്ലാമാകന്‍ മരുഭൂമി കൃഷിയോഗ്യമാക്കുമെന്നു സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിബറ്റിലെ യര്‍ലങ് സാങ്‌ബോയില്‍ അണക്കെട്ടു നിര്‍മ്മിക്കുന്നതുപോലും ഇന്ത്യ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്.

The post അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി; ചൈനയ്ക്ക് പങ്കെന്ന് ആരോപണം appeared first on dnn news online.

മുല്ലപ്പെരിയാര്‍: ജനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

0
0

ഇടുക്കി: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌വരയില്‍ താമസിക്കുന്ന ജനത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനായി പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്‌വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്‌നാട് വ്യക്തമാക്കി.

അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതിനു ശേഷം ഉപസമിതി യോഗത്തിലാണ് തമിഴ്‌നാട് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. ഡാമിലെ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്ക് എത്തിയതിന് ശേഷം മാത്രം സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്നാടിന്റേത്. എന്നാല്‍ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.  ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ ഒഴുക്കി കൊണ്ടുപോകുന്നത്. 112 അടിയായിരുന്ന ജലനിരപ്പ് രണ്ടു മാസത്തിനുള്ളിലാണു 133 അടിയിലേക്ക് ഉയര്‍ന്നത്.

The post മുല്ലപ്പെരിയാര്‍: ജനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട് appeared first on https://www.dnnewsonline.com.

Viewing all 24 articles
Browse latest View live