Quantcast
Channel: Environment – https://www.dnnewsonline.com

ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers.

$
0
0

ഇങ്ങനെ ഒരു അനുപമ പെരുമ, ഈ ലോകത്ത് മറ്റൊരു നഗരത്തിനും അവകാശപ്പെടാന്‍ ഉണ്ടാവില്ല. കഴിഞ്ഞ മൂന്ന് ദശകങ്ങളില്‍,നമ്മള്‍, നമ്മളാല്‍ കഴിയും വിധം പരിശ്രമിച്ച് ഉണ്ടായതാണ്, അല്ല, ഉണ്ടാക്കിയതാണ് ഈ “സല്‍പ്പേര്”. എത്ര കൃത്യമായി നാം ഇത് തിരിച്ചറിയുന്നുണ്ട്? അറിയില്ല… താലിബാന്‍ നൃശംസത, ബാമിയാന്‍ താഴ്വരയിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നത് വളരെ അടുത്തു കണ്ടവരാണ് നമ്മള്‍. അതില്‍ മനം നൊന്തു ആക്രോശിച്ചവരാണ് നമ്മള്‍. ഇരുപത്തഞ്ചു ദിവസം കൊണ്ടാണ്‌ ആറാം നൂറ്റാണ്ടിലെ ആ ബോധിശില്പങ്ങളെ dynamite വച്ച് തകര്‍ത്തത്. നാം ചെയ്തതോ? […]

The post ചെങ്ങന്നൂര്‍: മൃതനദികളുടെ നഗരം / CHENGANNUR – Land of Dead Rivers. appeared first on Malayalam Online Newsportal.


കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം:മന്ത്രി വി.എസ്.സുനില്‍കുമാര്‍

$
0
0

കൃഷിക്കാരനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും പങ്ക് വഹിക്കാനുണ്ടെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രത സ്വാഗതാര്‍ഹമാണ്. പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരണമെങ്കില്‍ കൃഷിയുടെ പ്രാധാന്യം അവരെ ബോധ്യമാക്കുന്നവിധം വലിയ പ്രചാരണം സംഘടിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കളിസ്ഥലം പോലെ കൃഷിസ്ഥലവും വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയാലെ പുതിയ തലമുറയെ കൃഷിയിലേക്കു കൊണ്ടുവരാന്‍ കഴിയൂ. കാര്‍ഷിക വിപണിക്കും മൂല്യവര്‍ധനവിനും ഊന്നല്‍ നല്‍കിയാല്‍ പുതിയ തലമുറ സംരംഭകര്‍ക്ക് കൃഷിയില്‍ താത്പര്യമുണ്ടാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ചേര്‍ന്ന് സംഘടിപ്പിച്ച കാര്‍ഷിക മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൃഷി പോക്കറ്റ് നിറയ്ക്കുമോ എന്നതിനപ്പുറം സമൂഹത്തിന് എന്തു ലാഭം ഉണ്ടാക്കും എന്നതാണ് നോക്കേണ്ടത്. കാര്‍ഷിക സംസ്‌കാരം നഷ്ടമായതാണ് സമൂഹത്തില്‍ അക്രമ സംസ്‌കാരം വ്യാപിക്കാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ആസ്ഥാന മന്ദിരത്തില്‍ നടന്ന ശില്പശാലയില്‍ കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. കാര്‍ഷികോത്പാദന കമ്മീഷണര്‍ രാജു നാരായണസ്വാമി, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ എന്നിവരും സംസാരിച്ചു.

The post കര്‍ഷകനെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയണം:മന്ത്രി വി.എസ്.സുനില്‍കുമാര്‍ appeared first on .

നിലം തൊടാതെ 10 മാസം പറന്ന് റിക്കോര്‍ഡ് ബുക്കിലേക്ക്

$
0
0

നിലം തൊടാതെ പറന്നപ്പോള്‍ ഇവന്‍ വിചാരിച്ചു കാണില്ല, തന്റെ പറക്കല്‍ റിക്കോര്‍ഡ് ബുക്കിലേക്കാണെന്ന്. പറഞ്ഞു വരുന്നത് കോമന്‍ സ്വിഫ്റ്റ് എന്ന പക്ഷിയെക്കുറിച്ചാണ്. മണിക്കൂറുകളും ദിവസങ്ങളുമല്ല 10 മാസം നിലം തൊടാതെ പറന്നാണ് ഈ ദേശാടനപക്ഷി ലോക റിക്കോര്‍ഡ് ബുക്കിലേക്ക് പറന്നു കയറിയത്.കോമണ്‍ സ്വിഫ്റ്റ് അഥവാ അപൂസ് ആപുസ് എന്ന പക്ഷിയാണ് പറക്കുന്നതില്‍ ലോകറെക്കോഡ്സ്ഥാപിച്ചത്.

COMMON SWIFT

നിലം തൊടാതെ 10 മാസത്തോളം ഈ പക്ഷിക്ക്തുടര്‍ച്ചയായി പറക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്രമുഖ സ്വീഡിഷ് പക്ഷി നിരീക്ഷകനായ ആന്‍ഡേഴ്‌സ് ഹെഡന്‍സ്റ്റോമാണ് ഇത്രയും നീണ്ടകാലം തുടര്‍ച്ചയായി പറക്കുന്ന പക്ഷിയെ കണ്ടെത്തിയത്. ടോര്‍പിഡോകളുടേതുപോലുള്ള ശരീരവും ബ്ലേഡുകള്‍ പോലിരിക്കുന്ന ചിറകുകകളുമുള്ള ഇവയ്ക്ക് വെട്ടിത്തിരിയാനും കുതിച്ചുയരാനും വളരെ പെട്ടന്ന് സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം നിരീക്ഷച്ചതില്‍ നിന്നാണ് ഹെഡന്‍സ്റ്റോമും സംഘവും കോമണ്‍ സ്വിഫ്റ്റിനേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനായി 13 പക്ഷികളെ പിടികൂടി അവയുടെ ശരീരത്തില്‍ സെന്‍സര്‍ ഘടിപ്പിച്ചു. ഇതിന്റെ നീക്കം നിരീക്ഷിച്ചതില്‍ നിന്ന് വര്‍ഷത്തില്‍ രണ്ട് തവണ ഓരോ പത്ത് മാസം കൂടുമ്പോഴും വടക്കന്‍ യൂറോപ്പില്‍ നിന്ന സെന്‍ട്രല്‍ ആഫ്രിക്കയിലേക്കും തിരിച്ചും ഇവ സഞ്ചാരം നടത്തുന്നു എന്ന് കണ്ടെത്തി.

COMMON SWIFT 2

മാത്രമല്ല ഇവ വിശ്രമിക്കാനായി എടുക്കുന്ന സമയവും വളരെ കുറവാണ്. ഇവര്‍ നിരീക്ഷിച്ച പക്ഷികളില്‍ മൂന്നെണ്ണം സഞ്ചാരം അവസാനിക്കുന്നതുവരെ എവിടെയും വിശ്രമിക്കാനായി ഇരുന്നില്ലെന്നത് ഗവേഷകരെ ആശ്ചര്യപ്പെടുത്തി. 10,000 മൈലുകളാണ് ഇവ നിര്‍ത്താതെ പറന്ന് താണ്ടിയത്. ഇതേവരെ മറ്റൊരു പക്ഷിയും ഇവയേപ്പോലെ ദീര്‍ഘദൂരം ആകാശത്ത് ചിലവഴിച്ചിട്ടില്ല. ഇവയുടെ സവിശേഷതകള്‍ ഗവേഷകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത് എന്തിനേറെ ഉറങ്ങുന്നതുപോലും പറന്നുകൊണ്ടാണ് ഈ പക്ഷികള്‍ നിര്‍വഹിച്ചത്. വളരെ ഉയര്‍ന്നു, താഴ്ന്നും പറക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു.

എന്നാല്‍ ഇന്നേവരെ ആരും ഇവയെ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. വളരെ പുരാതനമായ പാരമ്പര്യമാണ് ഇവയ്ക്കുള്ളത്. 65 ലക്ഷം വര്‍ഷം മുമ്പുള്ള ക്രറ്റേഷ്യസ് കാലഘട്ടം മുതല്‍ ഭൂമുഖത്തുള്ള പക്ഷികളാണ് കോമണ്‍ സ്വിഫിറ്റ്. പറന്ന് നടക്കുന്നതിന് വേണ്ടി മാത്രം ജനിച്ചവയെന്ന് തോന്നുന്ന തരത്തിലാണ് ഇവയെ പ്രകൃതി രൂപപ്പെടുത്തിയത്. വളരെ ചെറിയ കാലുകളാണിവയ്ക്കുള്ളതെന്നതിനാല്‍ ഇവയ്ക്ക് കാലുകള്‍ ഇല്ലെയെന്നായിരുന്നു പണ്ട്കാലത്ത് കരുതിയിരുന്നത്. ഏതായാലും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കറണ്ട് ബയോളജി എന്ന ശാസ്ത്ര മാസികയില്‍ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

The post നിലം തൊടാതെ 10 മാസം പറന്ന് റിക്കോര്‍ഡ് ബുക്കിലേക്ക് appeared first on .

ബെലന്തൂര്‍ തടാകം കത്തിയമര്‍ന്നു

$
0
0

ബംഗളൂരുവില്‍ കത്തുന്ന തടാകങ്ങള്‍ തുടര്‍കഥയാകുന്നു. ബംഗളൂരുവിലെ ഏറ്റവും വലിയ തടാകമായ ബെലന്തൂര്‍ തടാകത്തിലാണ് ഏറ്റവുമൊടുവിലായി തീപ്പിടുത്തമുണ്ടായത്. രാസമാലിന്യങ്ങള്‍ കുന്നുകൂടുന്നതാണ് തീപ്പിടുത്തമുണ്ടാകാന്‍ കാരണമായത്.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വ്യവസായ ശാലകളില്‍നിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങള്‍ ബെലന്തൂര്‍ തടാകത്തില്‍ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്.

കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി അധികൃതര്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നു. മാലിന്യങ്ങള്‍ നീക്കാന്‍ അനുവദിച്ച കോടികള്‍ പാഴായതായും റിപ്പോര്‍ട്ടുകളുണ്ട്.

 

The post ബെലന്തൂര്‍ തടാകം കത്തിയമര്‍ന്നു appeared first on .

സൗരയൂഥത്തിന് പുറത്ത് പുതിയ സൗരയൂഥം ശാസ്ത്രലോകത്തെ സുപ്രധാന കണ്ടുപിടുത്തവുമായി നാസ

$
0
0

സൗരയൂഥമെന്നതുപോലെ ഒരു നക്ഷത്രത്തെ വലംവയ്ക്കുന്ന ഏഴ് ഗ്രഹങ്ങള്‍ കണ്ടെത്തിയതായി നാസ വ്യക്തമാക്കി. ഭൂമിയില്‍നിന്ന് 40 പ്രകാശവര്‍ഷം അകലെയാണ് ഈ നക്ഷത്രത്തെയും ഗ്രഹങ്ങളെയും കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ സൂര്യനെപ്പോലെ ഒരു നക്ഷത്രവും ഇതിനെ ചുറ്റുന്ന ഭൂമിയേക്കാള്‍ വലിപ്പമുള്ള മൂന്ന് ഗ്രഹങ്ങളും അതിഭീമാകാരമായ മറ്റൊരു ഗ്രഹവും ചേര്‍ന്നതാണ് പുതിയ ‘സൗരയൂഥം’. മൂന്ന് ഗ്രഹങ്ങള്‍ ശിലാപാളിള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടതും ഭീമാകാര ഗ്രഹം വാതകങ്ങള്‍ നിറഞ്ഞതുമാണ്. ഇറ്റലിയിലെ കാനറി ദ്വീപില്‍ സ്ഥാപിച്ചിരിക്കുന്ന ഗലീലിയോ ടെലിസ്‌കോപ്പിലെ ഹാര്‍പ്‌സ്എന്‍ സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് പുതിയ ‘സൗരയൂഥം’ കണ്ടത്തെിയത്. നാസയുടെ സ്പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപ്പ് ഈ കണ്ടത്തെല്‍ സ്ഥിരീകരിച്ചു. കേംബ്രിഡ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. അമോറി ട്രിയോഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക കണ്ടുപിടിത്തത്തിനുപിന്നില്‍. ഭൂമിക്ക് സമാനമായ വലുപ്പമുള്ളവയാണ് പുതിയ ഗ്രഹങ്ങള്‍. ട്രാപ്പിസ്റ്റ്1 എന്ന നക്ഷത്രത്തിനുചുറ്റുമാണ് ഇവ വലംവയ്ക്കുന്നത്. ഇവയ്ക്ക് പേരിട്ടിട്ടില്ല. സൌരയൂഥത്തിലെ ഗ്രഹങ്ങളില്‍നിന്ന് സൂര്യനിലേക്കുള്ളതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണ് നക്ഷത്രവുമായി ഈ ഗ്രഹങ്ങള്‍ സ്ഥിതിചെയ്യുന്നത്. ഏഴ് ഗ്രഹങ്ങളില്‍ മൂന്നെണ്ണത്തില്‍ സമുദ്രോപരിതലത്തിലെ താപനിലയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ഇവിടെ ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നും നാസ പറയുന്നു. ഭൂമിയോട് സമാനതകളുള്ള ഈ ഗ്രഹത്തില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്നതാണോ എന്നതാണ് ഭാവിപഠനങ്ങളുടെ ലക്ഷ്യം.

The post സൗരയൂഥത്തിന് പുറത്ത് പുതിയ സൗരയൂഥം ശാസ്ത്രലോകത്തെ സുപ്രധാന കണ്ടുപിടുത്തവുമായി നാസ appeared first on .

വമ്പന്‍ ഛിന്നഗ്രഹം ‘ഫ്‌ലോറന്‍സ്’ ആകാശവിസ്മയമായി ഭൂമിക്കരികിലൂടെ കടന്നുപോയി; ഈ മാസം 5വരെ ദൃശ്യമാകും

$
0
0

കാത്തിരുന്ന വിസ്മയ കാഴ്ചയുമായി വമ്പൻ ഛിന്നഗ്രഹം ‘ഫ്ലോറൻസ്’ ഭൂമിക്കരികിലൂടെ കടന്നുപോയി. ഭൂമിയിൽനിന്ന്  4.4 മില്യൺ മൈൽ (ഏഴു മില്യൺ കിലോമീറ്റർ) അകലെക്കൂടെയാണ് ഫ്ലോറൻസ് കടന്നുപോയതെന്ന് യുഎസ് ബഹിരാകാശ നിരീക്ഷണ കേന്ദ്രമായ നാസ അറിയിച്ചു. 2.7 മൈൽ (4.4 കിലോമീറ്റർ) ആണ് ഫ്ലോറൻസിന്റെ വ്യാസം.

1981ലാണ് ഫോറന്‍സ് കണ്ടെത്തിയത്. കലിഫോര്‍ണിയ, പോര്‍ട്ടറീക്കോ കേന്ദ്രങ്ങളിലെ ഗോള്‍ഡ് സ്റ്റോണ്‍ സോളര്‍ സിസ്റ്റം റഡാര്‍ ഉപയോഗിച്ചാണു ഗവേഷകര്‍ ഫ്‌ലോറന്‍സിനെ പിന്തുടര്‍ന്നു. ഈ മാസം അഞ്ചു വരെ ദൃശ്യമാകും. ഫ്‌ലോറന്‍സ് ഇനി ഇത്രയും സമീപമെത്താന്‍ 480 വര്‍ഷം കഴിയണം.

 

The post വമ്പന്‍ ഛിന്നഗ്രഹം ‘ഫ്‌ലോറന്‍സ്’ ആകാശവിസ്മയമായി ഭൂമിക്കരികിലൂടെ കടന്നുപോയി; ഈ മാസം 5വരെ ദൃശ്യമാകും appeared first on dnn news online.

പുകമഞ്ഞ് വിഷയത്തില്‍ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ

$
0
0

ഡ​ൽ​ഹിയിലെ പുകമഞ്ഞിനെതിരെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്ത്. പു​ക​മ​ഞ്ഞു മൂ​ടി അ​ന്ത​രീ​ക്ഷം അ​പ​ക​ട​ക​ര​മാ​യി മുന്നോട്ടുപോകുന്നത് തൽക്കാലത്തേക്ക് കു​റ​യ്ക്കാ​ൻ വാ​ഹ​ന നി​യ​ന്ത്ര​ണ പ​ദ്ധ​തി ഏ​ർ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് സ​ർ​ക്കാ​ർ വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത്. രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിൽ ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ നടത്തിയി​ട്ടി​ല്ലെ​ന്നും ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ കു​റ്റ​പ്പെ​ടു​ത്തി. മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ മ​റ്റു നൂ​റു പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഡ​ൽ​ഹി സ​ർ​ക്കാ​ർ ഒ​റ്റ​യ​ക്ക ഇ​ര​ട്ട​യ​ക്ക വാ​ഹ​ന നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ത്രം ക​ടും​പി​ടു​ത്തം പി​ടി​ക്കു​ക​യാ​ണെ​ന്നും ട്രൈ​ബ്യൂ​ണ​ൽ വി​മ​ർ​ശി​ച്ചു.

ഈ ​മാ​സം 13 മു​ത​ലാണ് ഒ​റ്റ​യ​ക്കങ്ങളും ഇ​ര​ട്ട​യ​ക്കങ്ങളും ഉള്ള വാ​ഹ​നങ്ങൾക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നതായി ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. ഇ​ത​നു​സ​രി​ച്ച് വ​ണ്ടി നമ്പറിന്റെ അ​വ​സാ​നം ഒ​റ്റ അ​ക്കം വ​രു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ അ​ക്ക തീ​യ​തി​ക​ളി​ലും, ഇ​ര​ട്ട അ​ക്കം വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ര​ട്ട അ​ക്ക തീ​യ​തി​ക​ളി​ലു​മേ റോ​ഡി​ലി​റ​ങ്ങാ​വൂ. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യാ​ണു നി​യ​ന്ത്ര​ണം. ഇന്നലെ രാ​വി​ലെ ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തോ​ത് ഏ​റ്റ​വും അ​പ​ക​ട​ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് ഈ ​ആ​ഴ്ചയും അ​വ​ധി​യാ​ണ്.

The post പുകമഞ്ഞ് വിഷയത്തില്‍ ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ appeared first on dnn news online.

വൃക്ഷങ്ങളില്‍ സര്‍വ്വശ്രേഷ്ഠം ചന്ദനം !

$
0
0

ചന്ദനത്തിന്റെ ഗുണഗണങ്ങള്‍ പാടിപ്പുകഴ്ത്താത്ത കവികളും ചന്ദനലേപസുഗന്ധം തൂകാത്ത കൃതികളും വിരളമാണല്ലോ നമ്മുടെ നാട്ടില്‍. സൌന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും ശാലീനതയുടെയും പ്രതീകമാണ്‌ ചന്ദനം. കേരളീയസൌന്ദര്യസങ്കല്‍പത്തില്‍ ആണിനും പെണ്ണിനും ഒരുപോലെ ഒരു അവശ്യഘടകമാണല്ലോ ചന്ദനക്കുറി. നിത്യേന കുളി കഴിഞ്ഞ്‌ ചന്ദനം തൊടുകയെന്ന പൂര്‍വ്വികരുടെ ശീലം ഇന്നും പ്രായഭേദമെന്യേ ചിലരെങ്കിലും തുടര്‍ന്നുവരുന്നുണ്ട്‌.

ഭക്‌തിയുടെ പരിവേഷവുമുണ്ട്‌ ചന്ദനത്തിന്‌. മഹാവിഷ്ണുവിന്റെ പ്രിയവസ്‌തുക്കളില്‍ ഒന്നാണ്‌ ചന്ദനം. ഇതും ഉപോത്പന്നമായ കളഭവും ക്ഷേത്രങ്ങളിലെ പ്രമു പൂജാദ്രവ്യങ്ങളാണ്‌. കളഭാഭിഷേകം പ്രസിദ്ധമാണല്ലോ.അമ്പലങ്ങളില്‍ പ്രസാദമായും ചന്ദനം നല്‍കപ്പെടുന്നു. ഭംഗിക്കും സുഗന്ധത്തിനും പുറമേ കുളിര്‍മ്മയും പ്രദാനം ചെയ്യുന്നതിനാല്‍ ദൈവവിശ്വാസം ഇല്ലാത്തവരും ചന്ദനം തൊടാറുണ്ട്‌. തല മുണ്ഡനം ചെയ്‌തയുടന്‍ ചന്ദനം പൂശുന്നതിന്റെ പിന്നിലെ രഹസ്യവും അതിന്റെ തണുപ്പിക്കുന്നതിനുള്ള ഈ കഴിവു തന്നെ.

നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കപ്പെടുന്നത്‌ സുഗന്ധദ്രവ്യനിര്‍മ്മാണത്തിനാണ്‌. ഈ മരത്തിന്റെ കാതലിലും വേരുകളിലുമാണ്‌ സുഗന്ധതെയിലങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ – 4-6 % എന്ന തോതില്‍. വിപണിയില്‍ അത്യധികം പ്രിയമേറിയവയും വളരെ വില പിടിച്ചവയുമാണ്‌ ചന്ദനസുഗന്ധദ്രവ്യങ്ങള്‍. മറ്റു സുഗന്ധദ്രവ്യങ്ങളുടെ ഒപ്പം മിശ്രണം ചെയ്‌തും ഉപയോഗിക്കാറുണ്ട്‌ ചന്ദനത്തെയിലം. കൂടാതെ വാസനസോപ്പ്‌, ടാല്‍ക്കം പൌഡര്‍, ചന്ദനത്തിരി തുടങ്ങിയവയുടെ നിര്‍മ്മാണത്തിലും ഒരു മു്യ‍ഘടകമാണിത്‌.

ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന അമൂല്യമായ ഒട്ടേറെ കരകൌശലവസ്‌തുക്കളും ചന്ദനത്താല്‍ നിര്‍മ്മിക്കുന്നുണ്ട്‌. ഉടമസ്ഥന്റെ ആഢ്യത്വം വിളിച്ചോതുന്നവയാണ്‌ ചന്ദനനിര്‍മ്മിതമായ ഫര്‍ണ്ണിച്ചറുകളും മറ്റും. ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്നതിനോടൊപ്പം സുഗന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു. മരണാനന്തരച്ചടങ്ങുകള്‍ക്കുപോലും പ്രൌഢി നല്‍കുന്നു ചന്ദനം ഉപയോഗിച്ചുള്ള ചിത.

സൌന്ദര്യസംരക്ഷണത്തിലും അദ്വിതീയമാണ്‌ ചന്ദനത്തിന്റെ സ്ഥാനം. ചര്‍മ്മത്തിന്റെ നിറവും മൃദുത്വവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇതിന്റെ കഴിവ്‌ പ്രാചീനകാലം മുതല്‍ക്കേ തെളിയിക്കപ്പെട്ടതാണ്‌. അതുകൊണ്ടുതന്നെ അന്നും ഇന്നും ചന്ദനം തനിയെയോ പച്ചമഞ്ഞള്‍, കസ്‌തൂരിമഞ്ഞള്‍ എന്നിവയോടൊപ്പമോ അരച്ചുപുരട്ടുന്നത്‌ സൌന്ദര്യസംരക്ഷണമുറകളില്‍ പ്രധാനപ്പെട്ട ഇനമാണ്‌. പനിനീരിനോടൊപ്പം ചന്ദനം അരച്ചുചേര്‍ത്ത മിശ്രിതം പുരട്ടുന്നത്‌  ചുണ്ടിന്‌ നല്ല നിറം കിട്ടാന്‍ സഹായകമാണ്‌. ചന്ദനവും അകിലും കത്തിച്ചുണ്ടാക്കുന്ന പുകയില്‍ നനഞ്ഞ മുടി ഉണക്കുന്നത്‌ വളരെ നല്ലതാണ്‌.

ഇന്ന്‌ വിപണിയില്‍ ലഭ്യമായ മിക്ക ആയുര്‍വ്വേദലേപനങ്ങളിലും സൌന്ദര്യവര്‍ദ്ധകങ്ങളിലും സോപ്പുകളിലും മറ്റും ഒരു അവശ്യഘടകമാണ്‌ ചന്ദനം. അനുപമമായ ഔഷധഗുണവുമുണ്ട്‌ ചന്ദനത്തിന്‌. ഇത്‌ അരച്ച്‌ നെറ്റിയില്‍ പുരട്ടുന്നത്‌ തലവേദന ശമിപ്പിക്കുന്നതിന്‌ സഹായകമാണ്‌. കടുത്ത തലവേദനയ്ക്ക്‌ ചന്ദനവും മല്ലിയിലയും ഒന്നിച്ച്‌ അരച്ചു നെറ്റിയിലിടുന്നത്‌ ഉത്തമമാണ്‌. പനി കുറയ്ക്കുന്നതിനും ഉത്തേജകമായും വ്രണങ്ങള്‍, ചതവ്‌, ചൊറിച്ചില്‍ തുടങ്ങിയവ ഭേദമാക്കുന്നതിനും പ്രയോജനപ്രദമായതിനാല്‍ പല ഔഷധങ്ങളിലും ചന്ദനത്തിന്‌ സുപ്രധാനസ്ഥാനമുണ്ട്‌.

The post വൃക്ഷങ്ങളില്‍ സര്‍വ്വശ്രേഷ്ഠം ചന്ദനം ! appeared first on dnn news online.


അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി; ചൈനയ്ക്ക് പങ്കെന്ന് ആരോപണം

$
0
0

അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി. അതേസമയം നദീജലം ഉപയോഗശൂന്യമായതിന് പിന്നില്‍ ചൈനയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. 1000 കിലോമീറ്ററോളം നീളത്തില്‍ തുരങ്കം നിര്‍മിച്ച് ബ്രഹ്മപുത്ര നദിയിലെ ജലം വഴിതിരിച്ചു വിടാന്‍ ചൈന നടത്തുന്ന ശ്രമങ്ങളാണ് നദിയിലെ ജലം മലിനപ്പെടുത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് എംപി നിനോങ് എറിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി.എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചു.

സാധാരണഗതിയില്‍ നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ നദിയിലെ ജലം തെളിഞ്ഞതാകും. എന്നാല്‍ ഈ സമയത്ത് സിയാങ് നദിയിലെ ജലം ഇത്തരത്തില്‍ മലിനപ്പെടാന്‍ മറ്റു കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കത്തില്‍ എറിങ് ചൂണ്ടിക്കാട്ടി. ചൈനയുടെ ഭാഗത്ത് വന്‍തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് നദിയിലെ ജലം കലങ്ങിയതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ടിബറ്റിലൂടെ 1600 കിലോമീറ്റര്‍ ഒഴുകി അരുണാചലിലെത്തുന്ന നദിയുടെ തുടക്കഭാഗത്തെവിടെയോ ചൈന നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലമാണ് ജലം മലിനമായതെന്നാണ് ആരോപണം. ലോഹിത്, ദിബാങ് നദികളുമായി ചേര്‍ന്നൊഴുകിയാണു സിയാങ് ബ്രഹ്മപുത്രയായി മാറുന്നത്.

കേന്ദ്ര ജല കമ്മിഷന്‍ മലിനമായ നദീജലത്തിന്റെ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്. രണ്ടുമാസം മുന്‍പു മുതല്‍ സിയാങ് നദിയിലെ ജലത്തില്‍ സിമന്റ് പോലെ കട്ടിയുള്ളതും കുഴഞ്ഞതുമായ അഴുക്ക് വന്‍ തോതില്‍ കാണപ്പെടുന്നുണ്ട്.

ബ്രഹ്മപുത്ര നദിയില്‍നിന്നു വെള്ളം ചോര്‍ത്താനുള്ള ബൃഹദ് പദ്ധതിക്കു ചൈന തുടക്കം കുറിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബ്രഹ്മപുത്രയുടെ പോഷകനദിയായ ദക്ഷിണ ടിബറ്റിലെ യര്‍ലങ് സാങ്‌ബോയില്‍നിന്നു (അരുണാചലിലെത്തുമ്പോള്‍ ഈ നദി സിയാങ് എന്നാണ് അറിയപ്പെടുന്നത്) ചൈനയിലെ ഷിന്‍ജിയാങ്ങിലേക്ക് 1000 കിലോമീറ്റര്‍ തുരങ്കം നിര്‍മിച്ചു വെള്ളം വഴിതിരിച്ചു വിടാനാണു പദ്ധതിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിലൂടെ ഷിന്‍ജിയാങ്ങിലെ തക്ലാമാകന്‍ മരുഭൂമി കൃഷിയോഗ്യമാക്കുമെന്നു സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടിബറ്റിലെ യര്‍ലങ് സാങ്‌ബോയില്‍ അണക്കെട്ടു നിര്‍മ്മിക്കുന്നതുപോലും ഇന്ത്യ എതിര്‍ത്തിരുന്നു. ഇതിനിടെയാണ് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്.

The post അരുണാചല്‍ പ്രദേശിലെ സിയാങ് നദിയിലെ ജലം കറുത്തിരുണ്ട് ഉപയോഗശൂന്യമായി; ചൈനയ്ക്ക് പങ്കെന്ന് ആരോപണം appeared first on dnn news online.

മുല്ലപ്പെരിയാര്‍: ജനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട്

$
0
0

ഇടുക്കി: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്‌വരയില്‍ താമസിക്കുന്ന ജനത്തിന്റെ ആശങ്ക പരിഹരിക്കുന്നതിനായി പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടു പോയി ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. ജലനിരപ്പ് 142 അടിയിലെത്തിയാല്‍ സ്പില്‍വേയിലെ ഷട്ടറുകള്‍ തുറക്കുമെന്നും താഴ്‌വരയിലെ ജനത്തിന്റെ സുരക്ഷിതത്വം നോക്കേണ്ട ഉത്തരവാദിത്തം കേരളത്തിനാണെന്നും തമിഴ്‌നാട് വ്യക്തമാക്കി.

അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അഞ്ചംഗ ഉപസമിതി ഡാമില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇതിനു ശേഷം ഉപസമിതി യോഗത്തിലാണ് തമിഴ്‌നാട് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. ഡാമിലെ ജലനിരപ്പ് അനുവദനീയ സംഭരണശേഷിയായ 142 അടിയിലേക്ക് എത്തിയതിന് ശേഷം മാത്രം സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്ന് തമിഴ്‌നാട് വ്യക്തമാക്കി.

ജലനിരപ്പ് അനുവദനീയമായ 142 അടിയിലേക്കും തുടര്‍ന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ 152 അടിയിലേക്കും ഉയര്‍ത്തുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. 142 അടി ജലം സംഭരിച്ചാലും അണക്കെട്ടിനു തകരാറുണ്ടാകില്ലെന്നു സ്ഥാപിക്കാനുള്ള നീക്കമാണു തമിഴ്നാടിന്റേത്. എന്നാല്‍ കനത്ത മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.  ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണോയെന്നും സീപ്പേജ് വാട്ടറിന്റെ അളവും സമിതി പരിശോധിച്ചു. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2,100 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ ഒഴുക്കി കൊണ്ടുപോകുന്നത്. 112 അടിയായിരുന്ന ജലനിരപ്പ് രണ്ടു മാസത്തിനുള്ളിലാണു 133 അടിയിലേക്ക് ഉയര്‍ന്നത്.

The post മുല്ലപ്പെരിയാര്‍: ജനത്തിന്റെ സുരക്ഷയുടെ ഉത്തരവാദിത്തം കേരളത്തിനെന്ന് തമിഴ്നാട് appeared first on https://www.dnnewsonline.com.